സ്വകാര്യ മേഖല അടക്കുന്നു, വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് തല്‍ക്കാലിക വിലക്ക്. കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത് സര്‍ക്കാര്‍

  • 08/05/2020

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശപ്രകാരം മെയ് 10 ഞായറാഴ്ച വൈകുന്നേരം 4 മുതൽ മെയ് 30 വരെ രാജ്യത്ത് പൂര്‍ണ്ണ നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചതായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേഹ് അറിയിച്ചു. വാണിജ്യ മന്ത്രി ഖാലിദ്​ അൽ റൗദാൻ, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​, സാമൂഹിക ക്ഷേമ മമന്ത്രി മറിയം അഖീൽ, മുനിസിപ്പൽ മന്ത്രി വലീദ്​ ജാസിം, സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം എന്നിവർ വാർത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ഈദിന് ​ ശേഷം നിയന്ത്രണങ്ങൾ ലഘൂകരിച്ച്​ ക്രമേണ സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ പ്രതീക്ഷ പ്രകടിപ്പിച്ചു.

മന്ത്രിസഭയുടെ ലോക് ഡൌണ്‍ തീരുമാനങ്ങള്‍

  • മെയ് 10 ഞായറാഴ്ച വൈകുന്നേരം 4 മുതൽ മെയ് 30 ശനിയാഴ്ക വരെ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിച്ചു
  • കോ ഓപ്പറേറ്റീവ് സ്റ്റോര്‍, ഫുഡ് ഔട്ട്ലറ്റ് , ഫാര്‍മസി ഒഴികെയുള്ള എല്ലാ ഹോം ഡെലിവെറി സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
  • എക്സിറ്റ് പെര്‍മിറ്റുകള്‍ അത്യാവശ്യ വകുപ്പുകളിലെ ജോലിക്കാര്‍ക്കായി മാത്രമായി പരിമതപ്പെടുത്തും
  • ആറ് ഗവര്‍ണ്ണറേറ്റുകളിലായി എമര്‍ജന്‍സി മെഡിക്കല്‍ ടീമുകളെ സജ്ജരാക്കും.
  • വൈകീട്ട് 4:30 മുതല്‍ 6:30 വരെ പൌരന്‍മാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കാല്‍നടയായി യാത്രകള്‍ അനുവദിക്കും.വാഹനങ്ങളും ട്രാന്‍സ്പോര്‍ട്ടേഷനും അനുവദിക്കില്ല. കാല്‍നട യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുകയും ഫേസ് മാസ്കും ധരിക്കുകയും വേണം.
  • സര്‍ക്കാര്‍ തലത്തിലെ ജോലികള്‍ പരിമതപ്പെടുത്തുകയോ റിമോട്ട് ആയി ജോലി ചെയ്യുന്ന സംവിധാനമോ ഏര്‍പ്പെടുത്തും.
  • ആവശ്യ സര്‍വീസുകളായ എയർ കണ്ടീഷനിംഗ് , മെയിന്റനൻസ് കമ്പനികൾ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുംസ്വകാര്യ മേഖല പരിപൂര്‍ണ്ണമായി അടക്കും. കോവിഡ് പ്രതിരോധവുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകമായ അനുമതി നല്കും.
  • പത്രങ്ങളുടെയും മാസികകളുടെയും അച്ചടി താല്‍ക്കാലികമായി നിര്‍ത്തിവെക്കും.പകരം ഓൺലൈൻ പതിപ്പുകൾ അനുവദിക്കും. നേരിട്ടുള്ള അഭിമുഖങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും വിദൂര അഭിമുഖങ്ങള്‍ക്ക് (വീഡിയോ കോണ്‍ഫ്രന്‍സ്) അനുമതി നല്‍കാനും തീരുമാനിച്ചു
  • കോ ഓപ്പറേറ്റീവ് സ്റ്റോറുകളിലും പാചക ഗ്യാസ്‌ വിതരണ കേന്ദ്രങ്ങളിലേക്കും പ്രീ-ബുക്കിംഗ് അപ്പോയിന്റ്മെൻറുകൾ വഴി സാധനങ്ങള്‍ ബൂക്ക് ചെയ്യാനുള്ള സൌകര്യം ഒരുക്കും.
  • പൊതു ജനത്തിന് ഫേസ് മാസ്കുകള്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വഴി 100 ഫീല്‍സിന് വിതരണം ചെയ്യും.
  • അല്‍ ഖൈറാന്‍ റിസോര്‍ട്ട് ഫീല്‍ഡ് ഹോസ്പിറ്റലായി പ്രഖ്യാപിച്ചു

Related News