സന്ദർശക വിസ റെസിഡൻസി അഫയേഴ്സ് കമ്മിറ്റിയുടെ അനുമതിയോടെ മാത്രമെന്ന് ആഭ്യന്തര മന്ത്രലായം

  • 24/08/2021

കുവൈത്ത് സിറ്റി: സന്ദർശക വിസ നൽകാൻ ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് സെക്ടറിന് അനുമതിയില്ലെന്നും റെസിഡൻസി അഫയേഴ്സ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും ആഭ്യന്തര മന്ത്രലായം അറിയിച്ചു.നേരിട്ടും ഓണ്‍ലൈനായും  വിവിധ പാസ്പ്പോര്‍ട്ട് ഓഫീസുകളില്‍ ലഭിക്കുന്ന വിസിറ്റ് വിസ അപേക്ഷ പരിശോധന കഴിഞ്ഞാൽ കമ്പ്യൂട്ടര്‍ ഓട്ടോമേറ്റഡ് സിസ്റ്റത്തിലേക്ക് മാറുകയും തുടര്‍ന്ന് സമിതിയുടെ അംഗീകാരമനുസരിച്ച്  സന്ദർശക വിസ അനുവദിക്കുന്ന രീതിയാണ് നിലവിലുള്ളത് . മറ്റൊരു സംവിധാനം ഉണ്ടാകുന്നത് വരെ ഇപ്പോയത്തെ രീതി തന്നെ തുടരും. 

അതിനിടെ  വിദേശത്തുള്ള പൗരന്മാരെ വിവാഹം ചെയ്ത സ്വദേശികള്‍ക്കും കുട്ടികള്‍ക്കും പ്രവേശന വിസ നല്‍കുന്നത് റെസിഡൻസി അഫയേഴ്സ് സെക്ടറില്‍ തന്നെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ,കുടുംബ,ടൂറിസ്റ്റ്  സന്ദർശന വിസകള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമാണ്.കഴിഞ്ഞ മാസങ്ങളിലായി  3800 ളം സിറിയന്‍ പൗരന്മാര്‍ക്ക് ആർട്ടിക്കിൾ 24 (സ്വയം സ്പോൺസർഷിപ്പ്) വിസകൾ നല്‍കിയിട്ടുണ്ട്.  60 വയസ്സിനു മുകളിൽ പ്രായമുള്ള വിദേശികളുടെ ഫീസ് ഈടാക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ആറു മാസം വരെ  ഗ്രേസ് പിരീഡ് അനുവദിക്കുന്നതായും മന്ത്രാലയം അറിയിച്ചു. 

Related News