'ഓപ്പറേഷൻ ദേവി ശക്തി'; അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന് പേര് നൽകി ഇന്ത്യ

  • 24/08/2021



ന്യൂഡെൽഹി: അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തി എന്ന പേര് നൽകി ഇന്ത്യ. ഇതുവരെ 800 ആളുകളെയാണ് അഫ്ഗാനിൽ നിന്ന് തിരിച്ചെത്തിച്ചത്.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് 78 പേരെ കൂടി ഇന്ത്യ അഫ്ഗാനിസ്താനിൽ നിന്ന് നാട്ടിൽ എത്തിച്ചു. അഫ്ഗാനിൽ നിന്ന് താജികിസ്താനിൽ എത്തിച്ച 78 പേരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ന് നാട്ടിലെത്തിച്ചത്.

78 പേരടങ്ങുന്ന സംഘത്തിൽ 25 ഇന്ത്യക്കാരും അഫ്ഗാനിലെ സിഖ് വംശജരും ഉൾപ്പെടുന്നു. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി, സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ തിരിച്ചെത്തിയവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതിന് തൊട്ടടുത്ത ദിവസം മുതൽ പൗരൻമാരെ നാട്ടിലെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യം ആരംഭിച്ചിരുന്നു.

Related News