ഇന്ത്യയടക്കം നേരിട്ട് പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള വീമാനസർവീസുകളുടെ തീയതി തീരുമാനിച്ചിട്ടില്ല; DGCA.

  • 24/08/2021

കുവൈറ്റ് സിറ്റി : പ്രവേശന വിലക്കുള്ള ആറു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകളുടെ തീയതി പ്രഘ്യപിച്ചിട്ടില്ലെന്ന് ജനറൽ സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ  അറിയിച്ചു. ഈജിപ്തിന്റെയും ഇന്ത്യയുടെയും വിമാന സർവീസുകൾ അടുത്ത ദിവസം തുടങ്ങുമെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ  പ്രചരിച്ചതോടെയാണ് DGCA ഇക്കാര്യത്തിൽ വ്യക്തത വരുത്തി പ്രസ്താവന ഇറക്കിയത്. 

ഇന്ത്യയിൽ നിന്നോ, ഈജിപ്തിൽനിന്നോ  അടുത്തിടെ  മന്ത്രിസഭ അംഗീകരിച്ച രാജ്യങ്ങളിൽ നിന്നോ പ്രവർത്തിക്കുന്ന ഒരു എയർലൈനും  ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുള്ള ഫദൂസ് അൽ-രാജ്ഹി പത്രക്കുറിപ്പിൽ പറഞ്ഞു.

സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഇപ്പോഴും ലഭ്യമായ സീറ്റുകളുടെ ശേഷി അനുസരിച്ച് ഈ രാജ്യങ്ങളിൽ നിന്നുള്ള വീമാനങ്ങളുടെ പ്രവർത്തന  പദ്ധതി തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

Related News