ഇന്ത്യൻ എംബസ്സി, ഇന്ത്യ-കുവൈത്ത് സോളാര്‍ എനര്‍ജി ഫോറം സംഘടിപ്പിച്ചു.

  • 25/08/2021

കുവൈത്ത് സിറ്റി: സൗരോര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനായി ഇന്ത്യന്‍ എംബസി ഇന്ത്യ-കുവൈത്ത് സോളാര്‍ എനര്‍ജി ഫോറം സംഘടിപ്പിച്ചു. ഇതിന് ശേഷം ഇന്ത്യ- കുവൈത്ത് സൗരോർജ്ജ സഹകരണത്തിന്‍റെ സമ്പൂർണ്ണ സാധ്യതകൾ തുറക്കുന്നു എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. 

സ്ഥാനപതി സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘടനം  ചെയ്തു. ഇന്ത്യയും കുവൈത്തും തമ്മില്‍ പതിറ്റാണ്ടുകളുടെ ദൃഢബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ - കുവൈത്ത് സോളാർ എനർജി ഫോറം വളരെ പ്രധാനമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തതിന്‍റെ മുഖ്യഘടകം കൂടിയാണിത്. ഭാവിയിലേക്ക് നോക്കിക്കൊണ്ട് കൂടിയാണ് ഇത് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റർനാഷണൽ സോളാർ അലയൻസ് (ISA) ഡയറക്ടർ ജനറൽ ഡോ. അജയ് മാത്തൂർ മുഖ്യപ്രഭാഷണം നടത്തി, ഡോ. മുഹമ്മദ് അൽ റമദാൻ, സ്ട്രാറ്റജിക്ക് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് (KFAS), സിഐഐ നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീ പരാഗ് ശർമ്മ (ആത്മനിർഭർ ഭാരത് - RE നിർമ്മാതാവും O2 പവർ സ്ഥാപകനും സിഇഒയും), അരുൺ കുമാർ ത്രിപാഠി, ( പുനരുപയോഗ ഊർജ്ജ  മന്ത്രാലയം (MNRE) ഉപദേഷ്ടാവ്), ഡോ. അയ്മാൻ അൽ-ഖത്താൻ (പുനരുപയോഗ ഊർജ്ജ  പ്രോഗ്രാം മാനേജർ, കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്), ശ്രീ നരീന്ദർ മോഹൻ ഗുപ്ത CGM (ഇന്റർനാഷണൽ ബിസിനസ്) NTPC ലിമിറ്റഡ്, ഡോ. മുഹമ്മദ് സാദെക്കി സീനിയർ അഡ്വൈസർ എഞ്ചിനീയറിംഗ് കുവൈറ്റ് ഫണ്ട് KFAED, ശ്രീ. സരൺഷ് റോയ്,ഇൻവെസ്റ്റ് ഇന്ത്യ സ്പെഷ്യലിസ്റ്റ്, യാസർ അബ്ദുൾറഹീം കുവൈറ്റ് മാനേജിംഗ് ഡയറക്ടർ ഡോ. യൂണിവേഴ്സിറ്റി സെമിക്കണ്ടക്ടർ റിസേർച് , ശ്രീ. രവി വർമ, സ്ട്രാറ്റജിക് അഫയേഴ്സ് ഹെഡ്  ഇന്ത്യ. ശ്രീ. പ്രതിക് ദേശായി, ചീഫ് എക്സിക്യൂട്ടീവ്, ലാർസൻ & ടൂബ്രോ തുടങ്ങിയവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. 

Related News