കൊവിഡ് പ്രതിസന്ധി കുവൈറ്റ് ദിനാറിനെ സാരമായി ബാധിച്ചു.

  • 25/08/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധി കുവൈത്തി ദിനാറിനെയും സാരമായി ബാധിച്ചു. മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ യുഎസ് ഡോളറിൻ്റെയും ചൈനീസ് യുവാൻ്റെയും 
വിദേശനാണ്യ വിനിമയ നിരക്കിനെ ബാധിച്ചു. 

ഇത് കുവൈത്തി ദിനാറിനെതിരായ അവരുടെ വിലയിൽ പ്രതിഫലിച്ചത്  ഇറക്കുമതിക്കാരെയും കയറ്റുമതിക്കാരെയും ബാധിച്ചു. അതുപോലെ സാധനങ്ങളുടെ വിലയും പണപ്പെരുപ്പവും കൂടുകയും ചെയ്തു. 

യു എസ് ഡോളറുമായുള്ള കുവൈത്തി ദിനാറിൻ്റെ വിനിമയ നിരക്കിൽ വർഷമാകെ 2.5 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ജൂണിൽ 308.2 ഫിൽസ് ആയിരുന്ന വിനിമയ നിരക്ക് 300.8 ഫിൽസിൽ എത്തി.

Related News