കുവൈത്തിൽ സർക്കാർ ഓഫീസുകളിൽ വൈകിട്ട് 5 വരെ ജോലി സമയം, നിർദ്ദേശവുമായി സിവിൽ സർവീസ് കമ്മിറ്റി.

  • 25/08/2021

കുവൈത്ത് സിറ്റി : സിവിൽ സർവീസ് കമ്മിറ്റി തയ്യാറാക്കിയിരിക്കുന്ന ഒരു പഠനത്തിൽ ജോലിക്കാരെ കൂടുതൽ  കാര്യക്ഷമവും ഉൽപാദനക്ഷമവുമാക്കുന്നതിന് സർക്കാർ ജോലി സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെ മാറ്റാൻ നിർദ്ദേശിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ഉച്ചയ്ക്ക് ഒരു മണിക്കൂർ ജീവനക്കാർക്ക് വിശ്രമ സമയം നൽകാനും നിർദ്ദേശം നിർദ്ദേശിക്കുന്നു, പഠനം പൂർത്തിയാകുമ്പോൾ, ഈ നിർദ്ദേശം മന്ത്രിസഭയുടെ അംഗീകാരത്തിനായി സിവിൽ സർവീസ് കൗൺസിലിൽ അവതരിപ്പിക്കും.

Related News