70 ശതമാനവും കടന്ന് വാക്സിനേഷൻ; സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കാൻ കുവൈത്ത്.

  • 25/08/2021

കുവൈത്ത് സിറ്റി: ജനസംഖ്യയുടെ 70 ശതമാനത്തിനും കൊവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. ബാസൽ അൽ സബാഹ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്ത് തന്നെ രാജ്യം സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ  ആരംഭിച്ച് 36 ആഴ്ചകൾക്കുള്ളിലാണ് കുവൈത്ത് വലിയ നേട്ടത്തിൽ എത്തിയത്. പ്രവാസികളും താമസക്കാരുമായി  2.6 മില്യണിൽ അധികം ആളുകൾക്കാണ് വാക്സിൻ നൽകിയത്.

Related News