അസ്ട്രാസെനിക്ക ഓക്സ്ഫോർഡ് വാക്സിനുകൾക്കിടയിലെ ഇടവേള 45 ദിവസമായി കുറക്കുന്നു.

  • 25/08/2021

കുവൈത്ത് സിറ്റി: അസ്ട്രാസെനിക്ക ഓക്സ്ഫോർഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.നേരത്തെ വാക്സിനുകൾക്കിടയിലെ സമയപരിധി 90 ദിവസമായിരുന്നു. ഇതാണ് 45 ദിവസത്തേക്ക് കുറക്കുവാന്‍ തീരുമാനിച്ചത്. കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോള്‍ വാക്‌സിന്റെ ഫലപ്രാപ്തി 65 ശതമാനം ആണെങ്കില്‍ ഇടവേള 12 ആഴ്ചയായി വര്‍ധിപ്പിക്കുമ്പോള്‍ 88 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്ന് കരുതുന്നു. ജനങ്ങൾക്ക് രണ്ടാമത്തെ ഡോസുകൾ നൽകുന്നതിലെ കാലതാമസം നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 

ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇംഗ്ലണ്ടിലെ ആസ്ട്രാസെനെക്ക ബഹുരാഷ്ട്ര മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിനാണ് ഓക്സ്ഫോർഡ്. കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനും സാമൂഹ്യ പ്രതിരോധം സാധ്യമാക്കാനും ബൂസ്റ്റർ ഡോസ് നല്‍കുന്നതും ആരോഗ്യ വകുപ്പ് പരിഗണിക്കുന്നുണ്ട്. പ്രായമേറിയവർക്കും നിത്യരോഗികൾക്കും ആയിരിക്കും ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുവാനാണ് ആലോചിക്കുന്നത്. രണ്ടാമത്തെ ഡോസിന് ശേഷം ആറു മാസം കഴിഞ്ഞ് നല്‍കിയ ബൂസ്റ്റര്‍ പുതിയ വേരിയന്റുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീരുക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. 

Related News