കുവൈത്തിൽ ഹോസ്പിറ്റലുകൾ സാധാരണ നിലയിലേക്ക് ; അടിയന്തിരമല്ലാത്ത ഓപ്പറേഷനുകൾ പുനരാരംഭിക്കും.

  • 25/08/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് അണുബാധയുടെ ക്രമാനുഗതമായ കുറവ് തുടരുന്നതിനാൽ ആശുപത്രികളിലെ നിർത്തിവച്ച അടിയന്തിരമല്ലാത്ത ഓപ്പറേഷനുകളും ചികിത്സകളും  പുനരാരംഭിക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. 

നേരത്തെ, ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ എല്ലാ അടിയന്തരമല്ലാത്ത ഓപ്പറേഷനുകളും   നിർത്തിവച്ചിരുന്നു. കോവിഡ് വ്യാപന സാഹചര്യം മെച്ചപ്പെടുകയും കോവിഡ് -19 രോഗികളുടെ എണ്ണം കുറയുകയും ചെയ്തതോടെ, അടിയന്തിരമല്ലാത്ത ഓപ്പറേഷനുകൾ പുനരാരംഭിക്കാൻ സർക്കാർ, പ്രൈവറ്റ്, സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകൾക്ക്   ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. 

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ   ഫർവാനിയ ആശുപത്രിയിലെ  മൂന്ന് കോവിഡ് വാർഡുകളും, ജാബർ അൽ അഹ്മദ് ആശുപത്രിയിലെ   മൂന്ന് കോവിഡ് -19 ഐസിയു വാർഡുകളും നേരത്തെ അടച്ചിരുന്നു. 

Related News