ജഹ്‌റ ആശുപത്രിയിൽ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം, നിരവധി പേർക്ക് ഗുരുതരമായ പരിക്ക്.

  • 25/08/2021

കുവൈറ്റ് സിറ്റി : ജഹ്‌റ ഗവർണറേറ്റിലെ ഒരു ദീവാനിയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിച്ചു. ആയുധങ്ങൾ ഉപയോഗിച്ചുള്ള അക്രമങ്ങളിൽ യുവാക്കളിൽ പലർക്കും ഗുരുതരമായ മുറിവേറ്റു, തുടർന്ന്  ആംബുലൻസ് എത്തി യുവാക്കളെ   ജഹ്‌റ ആശുപത്രിയിലെ   തീവ്രപരിചരണ വിഭാഗത്തിൽ  പ്രവേശിപ്പിച്ചു.  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മിക്ക യുവാക്കൾക്കും കുത്തേറ്റ മുറിവുകളും ഗുരുതരമായ പരിക്കുകളുമുണ്ട്.

പ്രതികാരം ചെയ്യാനായി  പരിക്കേറ്റവരെ പിന്തുടർന്ന സംഘം  ആശുപത്രിയിൽ  യുവാക്കൾക്കുനേരെ വീണ്ടും അക്രമം അഴിച്ചുവിട്ടു.  കത്തികളും മൂർച്ചയുള്ള ആയുധങ്ങളുമായി ആശുപത്രീയിലെത്തിയ സംഘം രോഗികളെയെയും, സന്ദർശകരെയും, ജീവനക്കാരെയും പരിഭ്രാന്തരാക്കി.  

ആശുപത്രിയിലെ കസേരകളും ഉപകരണങ്ങളും അക്രമത്തിൽ നശിപ്പിച്ചു ,  തുടർന്ന് ജഹ്റ പോലീസിന് അക്രമത്തിൽ  ഉൾപ്പെട്ട എല്ലാ യുവാക്കളെയും അറസ്റ്റ് ചെയ്ത്  ഏരിയ പോലീസ് സ്റ്റേഷനിൽ തടങ്കലിലാക്കി. കൂടുതൽ അന്യോഷണങ്ങൾക്കായി  കേസ് രജിസ്റ്റർ ചെയ്തു. 

Related News