സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ 13 വർഷത്തെ ഏറ്റവും ഉയർന്ന മാർക്കറ്റ് മൂല്യം; 40 ബില്യണ്‍ ദിനാര്‍ കടന്നു

  • 26/08/2021

കുവൈത്ത് സിറ്റി: 2008 നവംബറിന് ശേഷം ആദ്യമായി സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ മാര്‍ക്കറ്റ് മൂല്യം 40 ബില്യണ്‍ ദിനാര്‍ കടന്നു. ഇന്നലെ 40.08 ബില്യണ്‍ ദിനാറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  സ്റ്റോക്ക് എക്സ്ചേഞ്ച് ഈ നേട്ടത്തിലെത്തുന്നത്. 

ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ 22.5 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും ഇതോടെ ബാങ്കുകളുടെയും ലിസ്റ്റ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതും വാക്സിനേഷന്‍ ക്യാമ്പയിനുകളുടെ വിജയവുമെല്ലാം വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

Related News