കൊവിഡ് വാക്സിന്‍ നല്‍കുന്ന പ്രതിരോധഷശേഷിക്ക് കുറവ് വരുന്നതായി പഠനം

  • 26/08/2021

കുവൈത്ത് സിറ്റി: രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധശേഷി കുറഞ്ഞതായി പഠനം. ലണ്ടണിനെ കിംഗ്സ് കോളജുമായി സഹകരിച്ച് നടത്തിയ സോയ് കൊവിഡ് പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വാക്സിന്‍ സ്വീകരിച്ച് അ‍ഞ്ചോ ആറോ മാസത്തിനുള്ളില്‍ 88 ശതമാനത്തില്‍ നിന്ന് 74 ശതമാനമായാണ് ഫൈസര്‍ വാക്സിന്‍റെ ഫലപ്രാപ്തി കുറഞ്ഞത്. 

ഓക്സഫഡ് വാക്സിന്‍ ഇത്തരത്തില്‍ 77 ശതമാനത്തില്‍ നിന്ന് 67 ശതമാനമായതായും പഠനം പറയുന്നു. അതേസമയം, ജനസംഖ്യയുടെ 70 ശതമാനത്തിനും കൊവിഡ് വാക്സിൻ നൽകിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അടുത്ത് തന്നെ രാജ്യം സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. 

ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ  ആരംഭിച്ച് 36 ആഴ്ചകൾക്കുള്ളിലാണ് കുവൈത്ത് വലിയ നേട്ടത്തിൽ എത്തിയത്. പ്രവാസികളും താമസക്കാരുമായി  2.6 മില്യണിൽ അധികം ആളുകൾക്കാണ് വാക്സിൻ നൽകിയത്.

Related News