'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'; യുവാവ് വിഴുങ്ങിയത് 70 ഗ്രാമിന്റെ മാല, മരുന്നും പഴവും നല്‍കി പോലീസിന്റെ കാത്തിരിപ്പ്

  • 26/08/2021



ബംഗളൂരു : 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയിലെ രംഗങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു സംഭവമാണ് ഇന്നലെ ബംഗളൂരുവില്‍ നടന്നത്. സെന്‍ട്രല്‍ ബംഗളൂരുവില്‍ യുവതിയുടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. 70 ഗ്രാം വരുന്ന സ്വര്‍ണമാലയാണ് വിജയ് എന്ന യുവാവ് തട്ടിയെടുത്തത്.ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുകയും യുവതിയുടെ കരച്ചില്‍കേട്ട് ആളുകള്‍ ഓടിക്കൂടിയിരുന്നു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തിട്ടും മാല കണ്ടെത്താനായില്ല.

തുടര്‍ന്ന് പോലീസെത്തി വിജയ്‌യെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എക്‌സ്‌റേ എടുത്തതോടെ യുവാവിന്റെ വയറ്റില്‍ മാല ശ്രദ്ധയില്‍പെട്ടത്. ഇതോടെ താന്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ ചിക്കന്റെ എല്ലാണെന്നായിരുന്നു പ്രതിയുടെ വാദം. തുടര്‍ന്ന് മാല പുറത്തുവരുന്നതിനായി മരുന്നും പഴവും നല്‍കി പോലീസ് കാത്തിരിക്കുകയായിരുന്നു. പ്രതിക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Related News