സ്വദേശി സ്ത്രീയുടെ കൊലപാതകം; പ്രതി 15 മണിക്കൂറിനുള്ളിൽ പിടിയിൽ

  • 26/08/2021

കുവൈത്ത് സിറ്റി: അറുപത്തിയെട്ടുകാരിയായ കുവൈത്തി സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട സ്ത്രീയുടെ മരുമകൻ തന്നെ ആണ് അറസ്റ്റിലായത്.

കുറ്റകൃത്യം നടത്തി 15 മണിക്കൂറുകൾ കൊണ്ടാണ് അഹമ്മദി ഗവർണറേറ്റിലെ അന്വേഷണ വിഭാഗം പ്രതിയെ പിടികൂടിയത്. കലാഷ്നിക്കോവ് റൈഫിൾ ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. കുടുംബ പ്രശ്നം മൂലമാണ് കൊലപാതകം നടത്തിയതെന്നതാണ് പ്രതിയുടെ മൊഴി.

ഇറാഖി സൈന്യം കുവൈത്തിൽ നിന്ന്  പിൻവാങ്ങിയപ്പോൾ ഉപേക്ഷിച്ച ആയുധമാണ് ഈ റൈഫിൾ എന്ന് കരുതപ്പെടുന്നു. ഇരയെ മകളുടെ മുന്നിൽ വച്ചാണ് കൊലപ്പെടുത്തിയത്  (കൊലയാളിയുടെ ഭാര്യ), വാഹനത്തിന്റെ പരിശോധനയിൽ വാഹനത്തിന്റെ പിൻവശത്തും മുൻവശത്തെ ഗ്ലാസുകളിലും തുളച്ചുകയറിയ നിരവധി ബുള്ളറ്റ് അടയാളങ്ങൾ കണ്ടെത്തി. കൊലയാളിയുടെ വാഹനം വഫ്ര മരുഭൂമിയിൽ നിന്ന് കണ്ടെത്തി. കൊലപാതകം നടന്നതിന് ശേഷം പ്രതിയെ വഫ്റയിലെ കൃഷിയിടത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത് .

Related News