ഉരുകിയൊലിച്ച് കുവൈത്ത്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

  • 26/08/2021

കുവൈത്ത് സിറ്റി : കുവൈത്തിൽ 50 ഡിഗ്രിയും കടന്ന് ചൂട് കൂടുന്നു.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത അന്തരീക്ഷ ഊഷ്മാവാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങളിൽ താപനില ഉയരാൻ സാധ്യത. ഇന്ന്  50 ഡിഗ്രി സെൽ‌‌ഷ്യസിൽ എത്തുന്ന താപനില മറ്റ് ദിവസങ്ങളിലും കൂടാമെന്ന് അധികൃതര്‍ അറിയിച്ചു. സൂ​ര്യാ​ത​പം നേ​രി​ട്ടേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്. 

നി​ര്‍​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കാ​തി​രി​ക്കാ​ന്‍ വെ​ള്ള​വും ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള പാ​നീ​യ​ങ്ങ​ളും ധാ​രാ​ള​മാ​യി കു​ടി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.ലോ​ക​ത്തെ കൂ​ടി​യ ചൂ​ട്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത 15 കേ​ന്ദ്ര​ങ്ങ​ളെ ക​ഴി​ഞ്ഞ ദി​വ​സം ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന ആ​ഗോ​ള വെ​ബ്​​സൈ​റ്റാ​യ എ​ല്‍​ഡോ​റാ​ഡോ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ എ​ട്ടും കു​വൈ​ത്തി​ല്‍ ആ​യി​രു​ന്നു.കനത്ത ചൂടിൽ വെന്തുരുകുകയാണ് കുവൈത്ത്.അതിനിടെ പകൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും രാത്രിയിൽ 29 ഡിഗ്രി വരെ കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News