സമർപ്പണം കൊണ്ട് എയർ ഫോഴ്സ് ഉദ്യോഗസ്ഥർ രാജ്യത്തിൻ്റെ അംബാസിഡർമാരാണെന്ന് പ്രതിരോധ മന്ത്രി

  • 26/08/2021

കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കൂടിയായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി, അബ്ദുല്ല അൽ മുബാറക്ക് എയർ ബേസ് സന്ദർശിച്ചു. ആർമി ജനറൽ സ്റ്റാഫ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ഖാലിദ് സലാഹ് അൽ സബാഹ്, ഡെപ്യൂട്ടി ചീഫ് ലഫ്റ്റനൻ്റ് ജനറൽ  ഫഹദ് അബ്ദുൾ റഹ്മാൻ അൽ നാസറും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.

 എയർ ഫോഴ്സ് അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ബന്ധർ സലീം അൽ മുസൈനും ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തേ സ്വീകരിച്ചു. എയർ ബേസ് സന്ദർശിക്കാനായതിലും ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനായതിലും ഷെയ്ഖ് ഹമദ് ജാബർ അൽ അലി സന്തോഷം പ്രകടിപ്പിച്ചു. 

കൊവിഡ് സമയത്തുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനത്തെ മന്ത്രി പ്രശംസിച്ചു. രാജ്യത്തിൻ്റെ അഭിമാനമാണ് എയർ ഫോഴ്സ് ഉദ്യോഗസ്ഥരെന്നും ആത്മസമർപ്പണം കൊണ്ട് എയർ ഫോഴ്സ് ഉദ്യോഗസ്ഥർ രാജ്യത്തിൻ്റെ അംബാസിഡർമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News