കുവൈത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമെന്ന് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി

  • 26/08/2021


കുവൈത്ത് സിറ്റി : യുഎസ് റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്‍റെ റേറ്റിംഗില്‍ കുവൈത്തിന് മുന്നേറ്റമില്ല. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 10.5 ശതമാനത്തില്‍ ചുരുങ്ങുമെന്ന് ഏജന്‍സി പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയില്‍ മന്ദത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഫിച്ച് റേറ്റിംഗ് ഉയര്‍ത്താന്‍ തയ്യാറാവാതിരുന്നത്. 2024 വരെ രാജ്യത്തെ നിലവിലെ സാമ്പത്തികാവസ്ഥ തുടരുമെന്നാണ് ഫിച്ച് പ്രവചിക്കുന്നത്. കുവൈത്തിന്റെ ദീർഘകാല വീക്ഷണം ദുർബലമാണെന്ന് ഫിച്ച് സൊല്യൂഷൻസ് ചൂണ്ടിക്കാട്ടി. 

ദുര്‍ബലമായ സാമ്പത്തിക വരവ്,ഭരണ നിര്‍വഹണ  പിഴവുകള്‍,എണ്ണയുടെ വിലകുറവ്,  ഘടനാപരമായ മാന്ദ്യം എന്നിവയാണ് കുവൈത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായി റേറ്റിംഗ് ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാരും പാര്‍ലിമെന്റും നിരന്തരം ഏറ്റുമുട്ടുന്നതും സാമ്പത്തിക വളര്‍ച്ചക്ക് തടസ്സം സൃഷ്ടിക്കുന്നതായും നയരൂപീകരണത്തില്‍ താമസം വരുത്തുന്നതായും ഫിച്ച് സൊല്യൂഷൻസ് പറഞ്ഞു. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ അനുബന്ധ സ്ഥാപനമായ ഫിച്ച് സൊല്യൂഷൻന്‍റെ ആസ്ഥാനം ന്യൂയോര്‍ക്കാണ്. 

Related News