കോവിഡ് പോരാളികളുടെ കഠിനാധ്വാനത്തിനും ത്യാഗത്തിനും നന്ദി രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർ.

  • 26/08/2021

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യൻ ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും, പ്രത്യേകിച്ച് ഇന്ത്യൻ നഴ്സുമാർക്കും, കോവിഡ് -19 നെതിരായ  പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുകയും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നതിൽ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നതായി ഇന്ത്യൻ അംബാസിഡർ സിബി ജോർജ്, എംബസ്സിയിൽവച്ച് നടന്ന ഇന്ത്യൻ നഴ്സുമാരുമായുള്ള   ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  


കോവിഡ് -19 ബാധിച്ചവരെ ചികിത്സിക്കുന്നതിൽ മാത്രമല്ല, പ്രതിരോധ ആരോഗ്യ പരിരക്ഷ നൽകുന്നതിലും കുവൈത്തിലെ കോവിഡ് -19 വാക്സിനേഷൻ പരിപാടിയുടെ വിജയം ഉറപ്പുവരുത്തുന്നതിലും ഇന്ത്യൻ നഴ്‌സുമാർ വഹിച്ച നിർണായക പങ്കിനെപ്പറ്റി അംബാസിഡർ ഊന്നിപ്പറഞ്ഞു.  

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കാനും പ്രതിരോധ കുത്തിവയ്പ്പിനായി ഇതുവരെ രജിസ്റ്റർ ചെയ്യാത്ത എല്ലാ ഇന്ത്യൻ പൗരന്മാരെയും എത്രയും വേഗം അത് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ നഴ്‌സുമാരുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളും,  കുവൈറ്റിലേക്ക് തിരികെ വരാനാകാതെ  കുടുങ്ങിപ്പോയ നഴ്സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും തിരിച്ചുവരവ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

Related News