ലഹരിമരുന്നുമായി പ്രവാസിയടക്കം രണ്ട് പേര്‍ പിടിയില്‍

  • 27/08/2021

കുവൈത്ത് സിറ്റി: ലഹരി മരുന്നുമായി രണ്ട് പേര്‍ അറസ്റ്റിലായതായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. രണ്ട് കേസുകളിലായാണ് അറസ്റ്റ്. 

മൂന്ന് കിലോ ഹാഷിഷുമായി അറസ്റ്റിലായത് കുവൈത്തി പൗരന്‍ തന്നെയാണ്. ഇയാളില്‍ നിന്ന് ഒരു കലാഷ്നിക്കോവും ലൈസൻസില്ലാത്ത വലിയ അളവിലുള്ള വെടിമരുന്നും പിടിച്ചെടുത്തു. ഒരു കിലോ ഹെറോയിനും ഷാബുവും ആയി അറസ്റ്റിലായ രണ്ടാമത്തെയാള്‍ ഏഷ്യക്കാരനാണ്.

Related News