സെപ്റ്റംബർ ആദ്യവാരത്തോടുകൂടി കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചേക്കും

  • 27/08/2021

കുവൈത്ത് സിറ്റി : ഇന്ത്യയടക്കം ആറു രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള  വാണിജ്യ വിമാനങ്ങൾ ആരംഭിക്കാനുള്ള തീരുമാനം വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷിയുടെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനായി മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം പ്രതിദിനം 7,500ല്‍ അധികമായി ഉയര്‍ത്താനുള്ള സിവില്‍ ഏവിയേഷന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ അഭ്യര്‍ത്ഥന ബന്ധപ്പെട്ടവര്‍ ഉടൻ പരിഗണിക്കുമെന്നാണ്  റിപ്പോര്‍ട്ട്. പരമാവധി രണ്ടാഴ്ചയ്ക്കുള്ളില്‍ ആവശ്യം  അംഗീകരിച്ചേക്കും. 

സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ തീരുമാന പ്രകാരം നിലവില്‍ എല്ലാ വിമാന ഓപ്പറേറ്റിങ് കമ്പനികൾ ക്കുമായി   ശേഷി പ്രതിദിനം 7,500 യാത്രക്കാരായി നിശ്ചയിച്ചിട്ടുണ്ട്.

ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവയുമായുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങില്ല. അതേസമയം കൊവിഡ് അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി നിശ്ചയിച്ച നിയന്ത്രണങ്ങള്‍ പാലിക്കും.

Related News