കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ മുൻ വികാരി റവ. ഫാ. ഡോ. എബ്രഹാം ഉമ്മൻ നിര്യാതനായി

  • 27/08/2021

ദീർഘകാലം കൽക്കത്താ ഭദ്രാസന സെക്രട്ടറിയായും, ഭിലായ്‌ സെന്റ്‌ തോമസ്‌ മിഷന്റെ വൈസ്‌ പ്രസിഡണ്ടായും, ഭിലായ്‌ ക്രിസ്ത്യൻ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗിന്റെ എക്സിക്യൂട്ടീവ്‌ വൈസ്‌ ചെയർമാനായും പ്രവർത്തിച്ചു.

 നാഷണൽ കൗൺസിൽ ഓഫ്‌ ചർച്ചസ്‌ ഓഫ്‌ ഇന്ത്യയുടെ എക്സിക്യൂട്ടിവ്‌ സെക്രട്ടറിയായും, നാഗ്പൂർ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ വൈദീക സെമിനാരി, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു.

കൽക്കത്താ ഭദ്രാസനത്തിൻ കീഴിലുള്ള നിരവധി ദേവാലങ്ങളിൽ വികാരിയായും, എം.ജി.എം. സ്ക്കൂളുകളുടെ ചുമതലയും വഹിച്ചിരുന്ന അച്ചൻ നിലവിൽ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്ററിന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.

കോട്ടയം ഒളശ്ശ സെന്റ്‌ മേരീസ്‌ ഇടവകാംഗമാണ‍്. നിർമ്മല ഏബ്രാഹമാണ്‌ സഹധർമ്മിണി. മനു തോമസ്‌ എബ്രഹാം, മഹിമ ആൻ എബ്രഹാം എന്നിവർ മക്കളാണ്‌.

Related News