ഒരാഴ്ചയ്ക്കുള്ളിൽ കുവൈത്തിൽ സ്ത്രീ കൊല്ലപ്പെടുന്ന രണ്ടാം സംഭവം; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്.

  • 27/08/2021

കുവൈറ്റ് സിറ്റി : അർദിയ മേഖലയിൽ നടന്ന ഒരു കൊലപാതക വർത്ത കേട്ടാണ് കുവൈറ്റ് ഇന്ന് ഉണർന്നത്. യുവതി ഭർത്താവിന്റെ കുത്തേറ്റ് മരിച്ചതായിരുന്നു വാർത്ത. ദമ്പതികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന്  ഇന്നലെ രാത്രി വൈകിയാണ് കൊലപാതകം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം  റിപ്പോർട്ട് ചെയ്യുന്നു.

ഭർത്താവ് കത്തി ഉപയോഗിച്ച്  ഭാര്യയെ മരണം ഉറപ്പുവരുത്തുന്നതുവരെ കുത്തുകയായിരുന്നു. മുപ്പതുകാരനായ പ്രതി രാവിലെ അർദിയ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് ഫോറൻസ് പരിശോധന നടത്തി. ഇയാളുടെ വീട്ടിലെത്തി ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.  കുത്തേറ്റതിനെ തുടർന്ന രക്തം വാർന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ശരീരത്തിൽ അടിയേറ്റതിന്റെ പാടുകളും  കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ പ്രതിയെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.  ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് സ്ത്രീ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. തിങ്കളാഴ്ച അഹ്മദി പ്രദേശത്ത് ഒരാൾ  തന്റെ ഭാര്യാ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

Related News