കുവൈത്തിനുനേരെ മിസൈൽ ആക്രമണം; ആശങ്കയ്ക്ക് വകയില്ലെന്ന് ബോർഡർ സെക്യൂരിറ്റി ജനറൽ അഡ്മിനിസ്ട്രേഷൻ

  • 27/08/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് അതിർത്തിയിലുള്ള യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ തൊടുത്തതായി ഇറാഖി സൈനിക വൃത്തങ്ങൾ മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്തു. ഇറാഖിന്റെ ഭാഗത്തുനിന്ന് സഫ്‌വാൻ തുറമുഖത്തുള്ള അമേരിക്കൻ സൈനിക താവളത്തിന് നേരെ അജ്ഞാതർ ഇറാഖ് ബോർഡർ പ്രദേശത്ത് നിന്ന് 3 മിസൈലുകൾ പ്രയോഗിച്ചുവെന്ന് റിപ്പോർട്ട്. അബ്ദലി പ്രദേശത്തെ ആളുകൾ സ്ഫോടന ശബ്‍ദം കേട്ടതായും, ബന്ധപ്പെട്ട  വീഡിയോ പ്രചരിക്കുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ബോർഡർ സെക്യൂരിറ്റിയുടെ ജനറൽ അഡ്മിനിസ്ട്രേഷനിലെ  സുരക്ഷാ വൃത്തങ്ങൾ  ഇറാഖി ഭാഗത്താണ് മിസൈൽ ആക്രമണം നടന്നതെന്ന് സ്ഥിരീകരിച്ചു, കുവൈത്തിൽ  സ്ഥിതി സുരക്ഷിതമാണ്, ആശങ്കയ്ക്ക് വകയില്ലെന്നും സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. 

പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിക്കുന്നതായും ,  ഇറാഖി ഭാഗത്ത് മിസൈൽ ആക്രമണം നടന്നതായും കുവൈത്തിന്റെ  സ്ഥിതി സുരക്ഷിതമാണെന്നും ചൂണ്ടിക്കാട്ടി, ഏത് അടിയന്തര സാഹചര്യവും പ്രതീക്ഷിച്ച് സ്ട്രൈക്ക് ഫോഴ്സിനെ അതിർത്തിയിലേക്ക് മാറ്റിയതായും വൃത്തങ്ങൾ സൂചിപ്പിച്ചു. 

അതോടൊപ്പം  മിസൈൽ ആക്രമണത്തെ  കുവൈറ്റ്  ആർമി  ജനറൽ സ്റ്റാഫ് നിഷേധിച്ചു, മിസൈലുകൾ കുവൈത്തിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും ,കുവൈത്ത് അതിർത്തികൾ സുസ്ഥിരവും സുരക്ഷിതവുമാണെന്നും  കുവൈറ്റ് ആർമി ഫോഴ്സ് ട്വിറ്റെർ അക്കൗണ്ടിലൂടെ വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News