ഐ.സി.എച്ച്‌.ആര്‍ വെബ്സൈറ്റില്‍ സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങളില്‍ നെഹ്റു പുറത്ത്; സവര്‍ക്കര്‍ അകത്ത്

  • 28/08/2021


ന്യൂഡല്‍ഹി: ഐ.സി.എച്ച്‌.ആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്‌) വെബ്സൈറ്റില്‍ സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്റുവും ഇല്ല. ഹിന്ദുത്വആശയ ശില്‍പ്പി വി.ഡി സവര്‍ക്കറുടെ ചിത്രം ആമുഖപേജില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

'സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം'എന്ന കേന്ദ്രസര്‍ക്കാര്‍ പരിപാടിക്കായി സൈറ്റ് നവീകരിച്ചപ്പോഴാണ് 'ചരിത്രത്തിലെ വെട്ടി നിരത്തല്‍ ഉണ്ടായിരിക്കുന്നത്.

നേരത്തെ ആലി മുസ്ലിയാര്‍ക്കും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അടക്കമുള്ള 387 രക്തസാക്ഷികളെ പട്ടികയില്‍ നിന്നു പുറത്താക്കിയിരുന്നു.പിന്നാലെ വാഗണ്‍ ട്രാജഡി രക്തസാക്ഷികളെയും ദേശീയ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്നു നീക്കി.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നോവേറ്റുന്ന ഓര്‍മയായ 70 പേരെ ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ പുറത്തിറക്കുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്. നാടിന്റെ സ്വാതന്ത്ര്യത്തിനായി ഒരിത്തിരി ശ്വാസമെടുക്കാതെ പിടഞ്ഞുമരിച്ച അവര്‍ ദേശീയ സ്വാതന്ത്ര്യസമര രക്തസാക്ഷികള്‍ എന്ന പദവിക്ക് അര്‍ഹരല്ലെന്നായിരുന്നു വിശദീകരണം.

Related News