ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നു: എഴുപത് ശതമാനവും കേരളത്തിൽ; 46,759 പേര്‍ക്ക് രോഗബാധ; മരണം 509

  • 28/08/2021


ന്യൂഡെല്‍ഹി: കേരളത്തിലെ കൊറോണ രോഗികളുടെ വർധനവ് രാജ്യത്തെ കേസുകളുടെ എണ്ണം കൂടാൻ കാരണമാകുന്നു. 46,000ത്തിലധികം കൊറോണ് കേസുകളാണ് 24 മണിക്കൂറിൽ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 32,801 പേര്‍ കേരളത്തിൽ നിന്നാണ്. രാജ്യത്തെ കൊറോണ ബാധിതരില്‍ എഴുപത് ശതമാനവും കേരളത്തില്‍ നിന്നാണെന്നുള്ള സ്ഥിതി തുടരുകയാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,759 പേര്‍ക്കാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3,26,49,947 ആയി ഉയര്‍ന്നു. 3,59,775 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 31,374 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ 3,18,52,802 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ മരണങ്ങളില്‍ വലിയ കുറവില്ലെന്നതും ആശങ്ക ഉയര്‍ത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 509 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ് മരണങ്ങള്‍ 4,37,370 ആയി ഉയര്‍ന്നു. ഇതുവരെ 62,29,89,134 വാക്‌സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. 1,03,35,290 കൊറോണ വാക്‌സിനുകളാണ് 24 മണിക്കൂറിനുള്ളില്‍ നല്‍കിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,61,110 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 51,68,87,602 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

Related News