കുവൈത്തിൽ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്; ഡോ. ഖാലിദ് അൽ-ജറല്ല.

  • 28/08/2021

കുവൈറ്റ് സിറ്റി : ഗൾഫ്  രാജ്യങ്ങളിലെ കോവിഡ്  പകർച്ചവ്യാധി സ്ഥിതി മെച്ചപ്പെട്ടു, തുടർച്ചയായ നാലാം ആഴ്ചയും അണുബാധ നിരക്ക് കുറയുന്നുവെന്ന് കൊറോണയെ നേരിടാനുള്ള ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ-ജറല്ല പറഞ്ഞു.

കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 168  പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.16  ശതമാനത്തിലെത്തി. 

പ്രായപരിധി ഗ്രൂപ്പ്  അനുസരിച്ച് കുത്തിവയ്പ്പ് നടത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തി വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിച്ചതായി അൽ-ജറല്ല ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

Related News