സ്പ്രിംഗ് ക്യാമ്പിന് അനുമതി, നവംബര്‍ ഒന്നുമുതല്‍ 15 വരെ.

  • 28/08/2021

കുവൈത്ത് സിറ്റി: നവംബര്‍ 15 മുതല്‍ മാര്‍ച്ച് 15 വരെ സ്പ്രിംഗ് ക്യാമ്പ് സീസണ്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയതായി കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍, മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍, എഞ്ചിനീയര്‍ അഹമ്മദ് അല്‍-മന്‍ഫൗഹി പറഞ്ഞു. അടുത്ത യോഗത്തില്‍ വ്യക്തികള്‍ക്ക് ക്യാമ്പ് ലൈസന്‍സുകള്‍ നല്‍കുന്നത് നിയന്ത്രിക്കാനുള്ള സാധ്യത പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ടി  മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ലൈസന്‍സ് ലഭിക്കുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല.

സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുന്ന കുട്ടികളുടെ ആക്ടിവിറ്റികള്‍ തിരികെ കൊണ്ടുവരുന്നതിനുള്ള ആവശ്യകതയും ചര്‍ച്ച ചെയ്തു. എല്ലാ സ്ഥലങ്ങളിലും സൂപ്പര്‍വൈസറി ഫീല്‍ഡ് ടീമുകളുടെ സാന്നിധ്യം ഉറപ്പാക്കും. 

കൊവിഡ് നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തുന്നതിന് സൂപ്പര്‍വൈസറി ടീമുകള്‍ ബന്ധപ്പെട്ട കമ്പനികളുമായി അവരുടെ മീറ്റിംഗുകള്‍ നടത്തുമെന്നും അല്‍-മന്‍ഫൗഹി വിശദീകരിച്ചു. തിരക്കിനനുസരിച്ച് പ്രവേശിക്കാവുന്നവരുടെ എണ്ണത്തില്‍ ക്രമീകരണം വരുത്തും.

Related News