60 വയസ്സിന് മുകളിലുള്ളവരെ നാടുകടത്തുന്നത് അപക്വമായ തീരുമാനമാണെന്ന് ഡോ. ഹമദ് അൽ മത്താർ

  • 28/08/2021


കുവൈത്ത് സിറ്റി: 60 വയസ്സിന്​ മുകളിൽ പ്രായമുള്ള ബിരുദമില്ലാത്തവർക്ക് വിസ പുതുക്കിനൽകേണ്ടെന്ന തീരുമാനത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ലിമെന്റ് അംഗം ഡോ. ഹമദ് അൽ മത്താർ. വര്‍ഷങ്ങളായി രാജ്യത്ത് ജോലി ചെയ്യുന്ന അനുഭവസമ്പന്നരായ തൊഴിലാളികള്‍ക്ക് താമസ രേഖ പുതുക്കി നല്‍കില്ലെന്ന തീരുമാനം  അപക്വമാണെന്ന് അദ്ദേഹം പറഞ്ഞു. 2000 ദിനാര്‍ നല്‍കുന്നവര്‍ക്ക് നിയമത്തില്‍ ഇളവ് നല്‍കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയെ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് നിലനിര്‍ത്തുവാന്‍ കമ്പനികള്‍ക്ക് അവകാശമുണ്ടെന്ന് ഹമദ് അൽ മത്താർ പറഞ്ഞു. ജനസംഖ്യാ സന്തുലനം സാധ്യമാക്കാനും അവിദഗ്​ധ തൊഴിലാളികളുടെ ആധിക്യം കുറക്കാനുമാണ്​ കുവൈത്ത്​ സര്‍ക്കാര്‍ ശക്​തമായ നടപടികൾ സ്വീകരിക്കുന്നത്​.

Related News