ബാഗ്ദാദ് ഉച്ചകോടി: കുവൈത്ത് പ്രധാനമന്ത്രി ഇറാഖിലേക്ക്.

  • 28/08/2021

കുവൈത്ത് സിറ്റി: ബാഗ്ദാദ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് ഇറാഖിലേക്ക് പുറപ്പെട്ടു . കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദിനെയാണ് ബാഗ്ദാദിൽ പ്രധാനമന്ത്രി പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹ്, അറബ് ലോകകാര്യ സഹമന്ത്രി അംബാസഡർ ഫഹദ് അഹമ്മദ് അൽ അവാദി, രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രധാനമന്ത്രിയുടെ ദിവാൻ, വിദേശകാര്യ മന്ത്രാലയം പ്രതിനിധികൾ തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. 

അയൽ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന കോൺഫറൻസിൽ പ്രധാനമന്ത്രിയാണ് കുവൈത്ത് സംഘത്തിന് നേതൃത്വം നൽകുന്നത്. കുവൈത്തിനെ കൂടാതെ, സൗദി അറേബ്യ, ജോർദാൻ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളെയും ഇറാഖ് കോൺഫറൻസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മേഖലയിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും തീവ്രവാദത്തിനെതിരെ കൂട്ടായ പരിശ്രമം ശക്തിപ്പെടുത്തുന്നതിനുമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

Related News