വീമാനത്താവളത്തിന്റെ ശേഷി വര്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭായോഗം തിങ്കളാഴ്ച; പ്രതീക്ഷയോടെ പ്രവാസികൾ.

  • 28/08/2021

കുവൈറ്റ് സിറ്റി : ഇന്ത്യയടക്കം ആറു രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള  വാണിജ്യ വിമാനങ്ങൾ ആരംഭിക്കാനുള്ള തീരുമാനം വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷിയുടെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇതുമായി ബന്ധപ്പെട്ട്  DGCA മന്ത്രിസഭക്ക് അനുമതിക്കായി അഭ്യർത്ഥന നൽകിയിട്ടുണ്ട്, ഈ വിഷയത്തിൽ തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്തേക്കും.  

കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം പ്രതിദിനം 7,500ല്‍ അധികമായി ഉയര്‍ത്താനുള്ള സിവില്‍ ഏവിയേഷന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ അഭ്യര്‍ത്ഥന ബന്ധപ്പെട്ടവര്‍ ഉടൻ പരിഗണിക്കുമെന്നാണ്  റിപ്പോര്‍ട്ട്. 

സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ തീരുമാന പ്രകാരം നിലവില്‍ എല്ലാ വിമാന ഓപ്പറേറ്റിങ് കമ്പനികൾ ക്കുമായി   ശേഷി പ്രതിദിനം 7,500 യാത്രക്കാരായി നിശ്ചയിച്ചിട്ടുണ്ട്, വീമാനത്താവളത്തിന്റെ ശേഷി ഉയർത്തിയാൽ മാത്രമേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളുടെ നേരിട്ടുള്ള പ്രവേശനം സാധ്യമാകു എന്ന് DGCA നേരെത്തെ വ്യക്‌തമാക്കിയിരുന്നു.  

Related News