ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ഭവിന ബെന്‍ പട്ടേലിന് വെള്ളി

  • 29/08/2021


ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. വനിതാ ടേബിള്‍ ടെന്നീസില്‍ ഭവിന ബെന്‍ പട്ടേലിന്റെ വെള്ളി മെഡലിലൂടെയാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ മെഡല്‍ ആണ് ഭവിനയിലൂടെ ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്‍ഡ്യന്‍ താരം പാരാലിമ്ബിക്‌സ് ടേബിള്‍ ടെനീസില്‍ മെഡല്‍ സ്വന്തമാക്കുന്നത്. പാരാലിമ്ബിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഇതോടെ ഭവിന സ്വന്തമാക്കി.

ക്ലാസ് 4 വിഭാഗം ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂവിനോടാണ് ഭവിന പരാജയപ്പെട്ടത്. 117,115, 116 എന്നിങ്ങനെയാണ സ്‌കോര്‍ നില. പാരാലിമ്പിക്‌സ് ടേബിള്‍ ടെനീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍. ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

ആദ്യ പാരാലിമ്പിക്‌സിനെത്തിയ 34കാരിയായ ഭവിന ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ 4 ജയങ്ങളുമായാണ് ഫൈനലിലെത്തിയത്. അഹമ്മദാബാദ് സ്വദേശിയായ ഭവിന ക്ലാസ് ഫോര്‍ വനിതാ ടെനീസ് സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്ബര്‍ താരം ഷാങ് മിയാവോയെയും ക്വാര്‍ടറില്‍ ലോക രണ്ടാം നമ്ബര്‍ താരം സെര്‍ബിയയുടെ ബോറിസ്ലാവാ റാങ്കോവിചിനെയും അട്ടിമറിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

ലോക രണ്ടാം നമ്പര്‍ താരത്തെപ്പോലും അട്ടിമറിച്ചായിരുന്നു ഭവിനയുടെ മുന്നേറ്റം. ഫൈനലിലും ഭവിന മികിച്ച തുടക്കമിട്ടെങ്കിലും 6 തവണ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയിട്ടുള്ള ചൈനീസ് താരത്തിന്റെ അനുഭവസമ്പത്തിന് മുന്നില്‍ ഒടുവില്‍ അടിതെറ്റി. ആദ്യ മത്സരത്തില്‍ തോല്‍പിച്ച ചൈനയുടെ ലോക ഒന്നാം നമ്ബര്‍ താരം യിങ് ഷൂ തന്നെ ഫൈനലിലും ഭവിനയെ തോല്‍പിച്ചു.

പാരാലിമ്പിക്‌സില്‍ ശ്രദ്ധേയമായ ചരിത്രം രചിച്ച ഇന്ത്യയുടെ ടേബിള്‍ ടെനീസ് താരം ഭവിന പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനന്യസാധാരണമായ ഭവിന പട്ടേല്‍ ചരിത്രം കുറിച്ചിരിക്കുന്നു എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

'ചരിത്രപരമായ വെള്ളി മെഡല്‍ അവര്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നു. അതിന് അഭിനന്ദനങ്ങള്‍. ഭവിനയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്. കൂടുതല്‍ യുവ താരങ്ങളെ കായിക മേഖലയിലേക്ക് എത്തിക്കാനും ഭവിനയുടെ ഈ നേട്ടത്തിനാവും...' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
narendr.JPG


Related News