കുവൈറ്റ് സാധാരണജീവിതത്തിലേക്ക് ; വിവാഹത്തിന് ഉള്‍പ്പെടെ ഒക്ടോബര്‍ മുതല്‍ ഇളവ് വന്നേക്കും.

  • 29/08/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം തുടര്‍ച്ചയായ നാലാം ആഴ്ചയിലും ഏറെ മെച്ചപ്പെട്ട അവസ്ഥയില്‍. ഇതോടെ ഒക്ടോബര്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍ വന്നേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

പ്രധാനമായും വിവാഹങ്ങള്‍ക്ക് ഇളവ് വന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഒപ്പം ഫുട്ബോള്‍ ആരാധകര്‍ക്ക് മത്സരം കാണുന്നതിനുള്ള അനുമതിയും, ദിവാനിയകളിൽ ഒത്തുചേരാനുള്ള അനുമതിയും  ലഭിച്ചേക്കും. 

പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് പങ്കെടുക്കാനാകുന്നവരുടെ എണ്ണത്തിലും മാറ്റം വരും. സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കാനായി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്നത് വൈകിപ്പിക്കുകയാണ്.

Related News