3 ടൺ നിരോധിത പുകയില വസ്തുക്കൾ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം കസ്റ്റംസ് വിഫലമാക്കി.

  • 29/08/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ സിഗിരറ്റ് കള്ളക്കടത്ത് നടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നും അനധികൃതമായി കൊണ്ടുവരുവാന്‍ ശ്രമിച്ച 3 ടൺ നിരോധിത പുകയില വസ്തുക്കളാണ് എയർ കാർഗോ ഡിപ്പാർട്ട്മെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.നിരവധി ബോക്സ്  സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് അയല്‍രാജ്യങ്ങളില്‍ നിന്നും മറ്റുമായി ആയിരക്കണക്കിന് ബോക്സ്  സിഗരറ്റുകളാണ് അനധികൃതമായി കൊണ്ടുവരുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കുവൈത്ത് ജനസംഖ്യയുടെ 43 ശതമാനവും പുകവലിക്കുന്നവരാണ്. 

Related News