ഉമടയുടെ വിവരങ്ങള്‍ വ്യക്തമാക്കാത്ത 5,368 വാഹനങ്ങൾ കുവൈത്തിൽ ഉണ്ടെന്ന് ആഭ്യന്തര മന്ത്രി

  • 29/08/2021

കുവൈത്ത് സിറ്റി: ഉടമയുടെ വിവരങ്ങള്‍ വ്യക്തമല്ലാത്ത 5,368 വാഹനങ്ങൾ  രാജ്യത്തുണ്ടെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി ഷെയ്ഖ് താമര്‍ അല്‍ അലി. മൊഹല്‍ഹാല്‍ അല്‍ മുദ്‍ഹാഫ് എംപിയുടെ പാര്‍ലമെന്‍ററി ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

2006 മുതല്‍ 2021 വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറുകളുടെ എണ്ണം ആറ് മില്യണില്‍ കൂടുതലാണ്. ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വലിയ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കടുത്ത ട്രാഫിക്ക് നിയമലംഘനങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News