മൂന്നാം ഡോസ് വാക്സിൻ; അർഹരായവർക്ക് സെപ്റ്റംബർ അവസാനത്തോടെ സന്ദേശം ലഭിക്കും

  • 30/08/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിൻ മൂന്നാം ഡോസിന് അർഹരായവർക്ക് സെപ്റ്റംബർ അവസാനത്തോടെ ആരോഗ്യ മന്ത്രാലയം സന്ദേശം അയക്കും. പ്രായമായവർ, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമായവര്‍, കാൻസർ രോഗികൾ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവർക്കാണ് മൂന്നാം ഡോസ് ആദ്യം നൽകുന്നത്. 

അതേ സമയം കൊവിഡുമായി ബന്ധപ്പെട്ടുള്ള മന്ത്രിസഭ തീരുമാനങ്ങളിലെ ഇളവുകളെല്ലാം ഇമ്മ്യൂണിറ്റി ആപ്പ് വഴി മാത്രമായിരിക്കുന്നെന്നും വൃത്തങ്ങൾ അറിയിച്ചു. 12നും 15 നും ഇടയിൽ പ്രായം ഉള്ള 300,000 വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഒക്ടോബറിൽ സ്കൂൾ വർഷം ആരംഭിക്കുന്നതിന് മുമ്പ് ഇതില്‍ മൂന്നിൽ രണ്ട് ഭാഗത്തിനും വാക്സില്‍ നല്‍കാനാകുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Related News