കൊവിഡ് വർഷത്തിൽ പ്രവാസികള്‍ പണമയക്കുന്നത് 400 ദശലക്ഷം ദിനാർ കുറഞ്ഞു

  • 30/08/2021

കുവൈത്ത് സിറ്റി: പ്രവാസികള്‍ പണം അയക്കുന്നത് കഴിഞ്ഞ വർഷം ഏഴ് ശതമാനം കുറഞ്ഞതായി കണക്കുകള്‍. 400 ദശലക്ഷം ദിനാറിന്‍റെ ഇടിവുണ്ടായി കഴിഞ്ഞ വര്‍ഷം അയച്ച പണം ആകെ 5.3 ബില്യണ്‍ ദിനാറിലെത്തി. സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്താണ് കണക്കുകള്‍ പുറത്ത് വിട്ടത്. 

2019ല്‍ 5.7 ബില്യണ്‍ ദിനാറാണ് അയച്ചിരുന്നത്. കൊവിഡ് മഹാമാരിയും അതുമൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളുമാണ് 2020ല്‍ പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വലിയ ഇടിവുണ്ടാകാന്‍ കാരണം. 

കൊവിഡ് പ്രതിസന്ധി കാരണം നിരവധി പ്രവാസികള്‍ക്കാണ് ജോലി നഷ്ടമായത്. പതിനായിരക്കണക്കിന് പ്രവാസികളുടെ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടു. ഇതോടെ പണം അയക്കുന്നതില്‍ വലിയ കുറവ് വന്നത്.

Related News