ടയര്‍ ഗ്രേവ്‍യാര്‍ഡ് പുതിയ നഗരമാക്കി മാറ്റാന്‍ കുവൈത്ത്

  • 30/08/2021

കുവൈത്ത് സിറ്റി: അതിബൃഹത്തായ ടയര്‍ ഗ്രേവ്‍യാര്‍ഡ് ഒരു പുതിയ റെസിഡൻഷ്യൽ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്തിന്‍റെ വടക്ക് ഭാഗത്താണ് രണ്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ ടയറുകള്‍ ഉപേക്ഷിച്ചിരുന്ന ഈ പ്രദേശമുള്ളത്. 

17 വര്‍ഷമായി ടയറുകള്‍ ഉപേക്ഷിക്കുന്ന ഈ സ്ഥലത്ത് 2012നും 2020നും ഇടയില്‍ മാത്രം മൂന്ന് വലിയ തീപിടിത്തങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ പാരിസ്ഥിതിക ആശങ്കകള്‍ കൂടുകയും എത്രയും വേഗം അത് അടച്ചുപൂട്ടാന്‍ അധികൃതര്‍ തീരുമാനിക്കുകയുമായിരുന്നു. 

ഇപ്പോള്‍ ടയറുകള്‍ എല്ലാം നീക്കി കഴിഞ്ഞുവെന്നും സാദ് അല്‍ അബ്‍‍ദുള്ള സിറ്റി പ്രോജക്ട് ആരംഭിക്കുമെന്നും ഓയില്‍ മന്ത്രി മുഹമ്മദ് അല്‍ ഫാരെസ് പറഞ്ഞു. 44,000 ട്രിപ്പുകളിലായാണ് ടയറുകള്‍ അല്‍ സാല്‍മി പ്രദേശത്തേക്ക് മാറ്റിയത്. ഇവിടെയാണ് ഇപ്പോള്‍ അവ താത്കാലികമായി സൂക്ഷിച്ചിരിക്കുന്നത്.

Related News