വാക്‌സിനെടുക്കാത്തവർക്കു കുവൈത്തിന് പുറത്തേക്ക് യാത്രാനുമതിയില്ല.

  • 30/08/2021

കുവൈറ്റ് സിറ്റി :  വാക്‌സിനെടുക്കാത്ത പൗരന്മാരെ സെപ്റ്റംബർ 1 മുതൽ വിദേശത്തേക്ക് പോകാൻ അനുവദിക്കില്ലന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുത്തിവയ്പ് എടുക്കാത്ത പൗരന്മാർക്ക് യാത്ര അനുവദിക്കുന്നത് രണ്ട് കേസുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് നിഷ്കർഷിക്കുന്ന മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുന്നതിലാണ് ഈ നടപടി വരുന്നതെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും,  ആരോഗ്യ കാരണങ്ങളാൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സർട്ടിഫിക്കറ്റ് നേടിയ പൗരന്മാർക്കുമാണ് ഇളവുകളുള്ളത്. നേരത്തെ ഗർഭിണികൾക്ക് വാക്സിൻ ലഭിച്ചില്ലെങ്കിലും വിദേശയാത്രയ്ക്ക് അനുവദിച്ചിരുന്നു.

Related News