കോവാക്സിന്‍ അംഗീകരിക്കാന്‍ സാധ്യത തെളിയുന്നു; വാക്സികളുടെ വിവരങ്ങള്‍ തേടി കുവൈത്ത് ആരോഗ്യ മന്ത്രാലയം.

  • 30/08/2021

കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിലെ വാക്സിനുകള്‍ അംഗീകരിക്കുന്നതിന്‍റെ ആദ്യപടിയായി ആ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്സികളുടെ വിവരങ്ങള്‍ ആരായുവാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി വിവധ എംബസികളുമായി ബന്ധപ്പെട്ടതായും  വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ആവശ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. പ്രധാനമായും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളില്‍  ക്യുആർ കോഡ് അടങ്ങിയിട്ടുണ്ടോ,ക്യുആർ കോഡ് ഉപയോഗിച്ച് വാക്സിന്‍ വിവരങ്ങള്‍ ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ആരോഗ്യ മന്ത്രാലയം പരിശോധിക്കുന്നത്.നിലവില്‍ കോവിഷീല്‍ഡ് മാത്രമാണ് കുവൈത്ത് അംഗീകരിച്ചിരിക്കുന്നത്.  കൊവാക്സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.  ആരോഗ്യ വകുപ്പിന്‍റെ പുതിയ നീക്കം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ പ്രതീക്ഷയോടെയാണ്  ഉറ്റുനോക്കുന്നത്. 

Related News