കോവിഡ് മുന്നണി പോരാളികള്‍ക്കായി 195 മില്യണ്‍ ദിനാര്‍ നല്‍കും

  • 30/08/2021

കുവൈത്ത് സിറ്റി: മുന്നണി പോരാളികള്‍ക്ക് ബോണസ് നല്‍കുന്നതിനായി 195 മില്യണ്‍ കുവൈറ്റ്  ദിനാര്‍ ധനമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കും. 36,000 പേര്‍ക്കാണ് ബോണസ് ലഭിക്കുക. 

കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 മുതല്‍ മെയ് 31 വരെ ഉള്‍പ്പെട്ടവര്‍ക്ക് ബോണസ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. 

ഈ കാലയളവിലെ പ്രവര്‍ത്തന സമയങ്ങള്‍ കണക്കാക്കിയാണ് ബോണസ് നല്‍കുന്നത്. അധിക  ജോലിക്കായാണ് ബോണസ് നല്‍കുന്നത്. അല്ലാതെ ഇത് ഒരു പാരിതോഷികം അല്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു. 

Related News