പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം; ജാവലിന്‍ ത്രോയില്‍ സുമിത് ആന്റിലിന് ലോക റെക്കോഡ്‌

  • 30/08/2021



ടോക്യോ: പാരാലിംപിക്സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ എഫ്-64 ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡോടെയാണ് സുമിത് ആന്‍്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണം നേടിയത്.

ആദ്യ ത്രോയില്‍ 66.95 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട സുമിത് അടുത്ത ഏറില്‍ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോര്‍ഡ് തിരുത്തി. അവസാന ത്രോയില്‍ ആ റെക്കോര്‍ഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയില്‍ അദ്ദേഹം കണ്ടെത്തിയത്.

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. ഇന്നു മാത്രം രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ അവനി ലെഖാരയാണ് ഇതിനു മുന്‍പ് സ്വര്‍ണം നേടിയത്.

പുരുഷന്‍മാരുടെ ഡിസ്കസ് ത്രോയില്‍ യോഗേഷ് കതൂനിയയും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയയും വെള്ളി നേടി. ജാവലിന്‍ ത്രോയില്‍ സുന്ദര്‍ സിങ് ഗുര്‍ജാറിന്റെ വകയാണ് വെങ്കലം.

Related News