പ്രവാസികളുടെ കുവൈത്തിലേക്കുള്ള മടക്കം ഉടൻ, കുവൈറ്റ് വീമാനത്താവളത്തിന്റെ പ്രവർത്തന ശേഷി 10000 മായി ഉയർത്താൻ തീരുമാനം.

  • 30/08/2021

കുവൈറ്റ് സിറ്റി :  കുവൈറ്റ് വീമാനത്താവളത്തിന്റെ പ്രവർത്തന ശേഷി 10000 മായി വർദ്ധിപ്പിക്കാൻ  ഇന്ന്  ചേർന്ന മന്ത്രിസഭാ യോഗം  തീരുമാച്ചതായി പ്രാദേശിക  പത്രം  റിപ്പോർട്ട് ചെയ്തു.  ഇന്ത്യയടക്കം ആറു രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള  വാണിജ്യ വിമാനങ്ങൾ ആരംഭിക്കാനുള്ള തീരുമാനം വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷിയുടെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇതുമായി ബന്ധപ്പെട്ട്  DGCA മന്ത്രിസഭക്ക് അനുമതിക്കായി നേരത്തെ  അഭ്യർത്ഥന നൽകിയിട്ടുണ്ട്, ഇക്കാര്യത്തിലാണ് തീരുമാനമായത്. ഇതോടെ  കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമാകും. 

സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ തീരുമാന പ്രകാരം നിലവില്‍ എല്ലാ വിമാന ഓപ്പറേറ്റിങ് കമ്പനികൾ ക്കുമായി   ശേഷി പ്രതിദിനം 7,500 യാത്രക്കാരായി നിശ്ചയിച്ചിട്ടുണ്ട്, വീമാനത്താവളത്തിന്റെ ശേഷി ഉയർത്തിയാൽ മാത്രമേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളുടെ നേരിട്ടുള്ള പ്രവേശനം സാധ്യമാകു എന്ന് DGCA നേരെത്തെ വ്യക്‌തമാക്കിയിരുന്നു.  

അന്താരാഷ്ട വാണിജ്യ വീമാനസർവീസുകളുടെ  നിരോധനം  ഇന്ത്യ ഒരു മാസത്തേക്കുകൂടി നീട്ടിയതിനാൽ ഇന്ത്യയും കുവൈറ്റും തമ്മിൽ എയർ ബബിൾ സർവീസ് ആയിരിക്കും  നിലവിൽ വരിക, ആയതിനാൽ ഇന്ത്യയിൽനിന്നും വരുന്ന യാത്രക്കാരുടെ എണ്ണത്തിലും വീമാനങ്ങളുടെ  എണ്ണത്തിലും നിയന്ത്രണങ്ങളുണ്ടാകും, അതിനാൽ  ടിക്കറ്റ് നിരക്ക് കുതിച്ചുയരാനും സാധ്യതയുണ്ട് . കുവൈത്തിനും ഇന്ത്യക്കും അവരുടെ എയർലൈനുകളുടെ  സർവീസുകളുടെ  എണ്ണം തുല്യമായിരിക്കും. നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്ന തീയതി ഉടൻ തന്നെ DGCA ഔദ്യോകികമായി പ്രഖ്യാപിക്കും.   

Related News