ഒക്ടോബർ 3 മുതൽ കുവൈത്തിലെ ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം.

  • 30/08/2021

കുവൈറ്റ് സിറ്റി : ഒക്ടോബർ 3 മുതൽ റിംഗ് റോഡുകളിലും ഹൈവേകളിലും ഡെലിവറി ബൈക്കുകൾ ഓടുന്നത് ജനറൽ ട്രാഫിക് വകുപ്പ് നിരോധിച്ചു.  റോഡുകളിലെ ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ് ഫെഡറേഷൻ ഓഫ് ഡെലിവറി കമ്പനികളെ അഭിസംബോധന ചെയ്യുകയും  ചർച്ച ചെയ്യുകയും ചെയ്തു. ഡ്രൈവർമാരുടെയും റോഡ് ഉപയോക്താക്കളുടെയും  സുരക്ഷ മുൻനിർത്തിയാണ് പുതിയ തീരുമാനം. 

 ഫസ്റ്റ് റിംഗ് റോഡ്, നാലാം റിംഗ് റോഡ്, അഞ്ചാം റിംഗ് റോഡ്, ആറാം റിംഗ് റോഡ്, ഏഴാമത്തെ റിംഗ് റോഡ്, കിംഗ് അബ്ദുൽ അസീസ് റോഡ്, കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ്, കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ്, അൽ-ഗസാലി റോഡ് 60. ജഹ്‌റ റോഡ്, ഗമാൽ അബ്ദൽ നാസർ റോഡ്, ജാബർ പാലം എന്നീ  ഹൈവേകളിൽ ഹോം ഡെലിവറി മോട്ടോർ ബൈക്കുകൾ ഓടിക്കാൻ കഴിയില്ലെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ്  അറിയിച്ചു. 

Related News