ആഴ്ചയിൽ 760 ഇന്ത്യക്കാർക്കും, ദിവസേന 2500 ഈജിപ്തുകാർക്കും കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം.

  • 30/08/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് വീമാനത്താവളത്തിന്റെ പ്രവർത്തന ശേഷി 10000 മായി വർദ്ധിപ്പിക്കാൻ  ഇന്ന്  ചേർന്ന മന്ത്രിസഭാ യോഗം  തീരുമാനിച്ചു, അതോടൊപ്പം നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ എണ്ണവും DGCA നിശ്ചയിച്ചു. ആഴ്ചയിൽ 760 ഇന്ത്യക്കാർക്ക് മാത്രമായിരിക്കും  കുവൈത്തിലേക്ക് തുടക്കത്തിൽ പ്രവേശനമുണ്ടാകുക. ഇതിൽ 380 യാത്രക്കാരെ കുവൈറ്റ് എയർ ലൈൻസും, 380 യാത്രക്കാരെ ഇന്ത്യൻ എയർ ലൈൻസും യാത്രചെയ്യാനായി അനുവദിക്കും. 

ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്ത്യക്ക് അയച്ചതായും,  ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്യുന്നതിനും, ആരംഭിക്കുന്നതിനുമായി ഇന്ത്യന്‍ അധികൃതരുടെ അനുമതിക്കായി കുവൈത്ത് വ്യോമയാന അധികൃതർ കാത്തിരിക്കുന്നതായും  പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഈജിപ്തിൽനിന്നുള്ള യാത്രക്കാരുടെ എണ്ണം  പ്രതിദിനം 2,500 ആയി  വർദ്ധിപ്പിച്ചു  ,  കുവൈറ്റ് എയർ ലൈനുകൾക്കും  ഈജിപ്ഷ്യൻ എയർ ലൈനുകൾക്കും  തുല്യമായി 1,250 യാത്രക്കാർ വീതം അനുവദിച്ചു. 

ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലെ സിവിൽ ഏവിയേഷൻ അധികാരികളെ കുവൈത്തിലേക്ക്  വരാൻ ഉദ്ദേശിക്കുന്ന യാത്രക്കാരുടെ സംവരണം നിർണ്ണയിക്കാൻ ഉടൻ ബന്ധപ്പെടുമെന്നും DGCA വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. 

Related News