കുവൈത്തിൽ സർക്കാർ സർവീസുകൾ ഓണ്‍ലൈനാക്കി മാറ്റാന്‍ ആലോചന.

  • 31/08/2021

കുവൈത്ത് സിറ്റി: ചില മേഖലകളുടെയും സർക്കാർ വർക്ക് സെന്‍ററുകളുടെയും പ്രവര്‍ത്തനം പൂർണ്ണമായി ഓൺലൈനിൽ മാറ്റുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പഠിക്കുന്നു. കഴിഞ്ഞ ദിവസം ഓഫീസുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ ആക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പഠിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നതിന് അനുയോജ്യമായ സംവിധാനം നിർണ്ണയിക്കാനുള്ള പരിശ്രമങ്ങളിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍. 

ഉയര്‍ന്നു വന്നിട്ടുള്ള നിര്‍ദേശങ്ങള്‍ എല്ലാം ആലോചനയിലാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ സമയത്ത് ഓഫീസുകളില്‍ നിന്നല്ലാതെ തന്നെ ജോലി ചെയ്യാനാകുമെന്ന് തെളിഞ്ഞിരുന്നു. ചില മേഖലകള്‍ പൂര്‍ണ്ണമായി ഓണ്‍ലൈനാക്കി മറ്റുള്ളവയുടെ പ്രവര്‍ത്തനസമയം കുറയ്ക്കുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്.

Related News