കുവൈത്ത് ഇപ്പോഴും ബ്രിട്ടന്‍റെ ഓറഞ്ച് ലിസ്റ്റില്‍

  • 31/08/2021

കുവൈത്ത് സിറ്റി: ഓറഞ്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ നടപടിക്രമങ്ങള്‍ക്ക് മാറ്റം വരുത്തിയിട്ടില്ലെന്ന് കുവൈത്തിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു. എന്നാല്‍, എന്‍എച്ച്‍എസ്, എഫ്‍ഡിഎ, ഇഎംഎ നല്‍കുന്ന വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ പരിശോധനയില്‍ ഇളവുകളുണ്ട്. 

ഓറഞ്ച് ലിസ്റ്റില്‍ നിന്ന് വരുന്ന യാത്രക്കാര്‍ എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണം. യെല്ലോ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. 

രണ്ടാമത്തെ ദിവസമോ അതിന് മുമ്പോ ആദ്യ പരിശോധന നടത്തണം. എട്ടാം ദിവസമോ അതിന് ശേഷമോ രണ്ടാമത്തെ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്‍റൈന്‍ ഒഴിവാക്കാം. ക്വാറന്‍റൈന്‍ വേഗത്തില്‍ തീര്‍ക്കണം എന്നുള്ളവര്‍ക്ക് അഞ്ചാമത്തെ ദിവസം പരിശോധന നടത്താവുന്നതാണ്. കുവൈത്ത് ഇപ്പോഴും ബ്രിട്ടന്‍റെ ഓറഞ്ച് ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Related News