ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള അപേക്ഷയുടെ അംഗീകാരം; വ്യവസ്ഥകളുമായി ഇന്ത്യന്‍ എംബസി

  • 31/08/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്കുള്ള  തൊഴിൽ കരാറുകൾ സ്പോൺസർമാര്‍ നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇന്ത്യൻ എംബസി അംഗീകരിക്കുകയുള്ളുവെന്ന് ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്‍റ്  ഓഫീസുകളുടെ ഫെഡറേഷൻ അറിയിച്ചു. 

ഒരു സ്ത്രീ ഗാര്‍ഹിക തൊഴിലാളിയുടെ പ്രതിമാസ വേതനം 110 ദിനാറില്‍ കുറയാന്‍ പാടില്ല. പുരുഷനാണെങ്കില്‍ 100 ദിനാറില്‍ കുറയാനാവില്ല. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തൊഴിലാളിക്ക് 30 വയസില്‍ കുറവോ 55 വയസില്‍ കൂടുതലോ പ്രായം ഉണ്ടാവരുത്. സ്പോസര്‍മാര്‍ തൊഴിലാളിക്കായി ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നും എംബസി വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്നു.

Related News