അതിർത്തി പ്രദേശത്തിന്‍റെ സുരക്ഷ; ഇറാഖ് സേനയുമായി സഹകരിക്കുമെന്ന് കുവൈറ്റ്

  • 31/08/2021

കുവൈത്ത് സിറ്റി: ബാഗ്ദാദ് ഉച്ചകോടിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. മേഖലയുടെ സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രാദേശികവും അന്തർദേശീയവുമായ പരിശ്രമങ്ങൾ ഏകീകരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഉച്ചകോടിയുടെ അന്തിമ പ്രസ്താവനയില്‍ ഊന്നി പറഞ്ഞിട്ടുള്ളത്. 

തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഉള്‍പ്പെടെ ഇറാഖ് സര്‍ക്കാരിന്‍റെ പിന്തുണ നല്‍കുമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഊന്നി പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തി ഉഭയകക്ഷി ചര്‍ച്ചകളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.

Related News