കുവൈത്തിന്റെ ആകാശത്ത് കൂടെ ദേശാടനപക്ഷികളുടെ ശരത്കാല യാത്ര തുടങ്ങി

  • 31/08/2021

കുവൈത്ത് സിറ്റി: ശരത്കാലത്ത് ദേശാടന പക്ഷികള്‍ നടത്തുന്ന വാര്‍ഷിക യാത്ര ആരംഭിച്ചതായി ആസ്ട്രോണമര്‍ ആദല്‍ അല്‍ സാദൗന്‍ പറഞ്ഞു. ശരത്കാലത്തും വസന്തകാലത്തുമായി വര്‍ഷത്തില്‍ രണ്ട് തവണയാണ് ദേശാടനപക്ഷികള്‍ യാത്ര ചെയ്യാറുള്ളത്. ചില പക്ഷികള്‍ ശീതകാലത്തും യാത്ര ചെയ്യും. 

ലോകത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളായ റഷ്യ, കസാഖിസ്ഥാന്‍, അസര്‍ബൈജാന്‍, സിറിയ തുടങ്ങിയിടങ്ങളില്‍ തണുപ്പുള്ള കാലാവസ്ഥയായതോടെയാണ് പക്ഷികള്‍ അവരുടെ യാത്ര ആരംഭിച്ചതെന്ന് അല്‍ സാദൗന്‍ പറഞ്ഞു. രണ്ട് പാതകളിലായാണ് പക്ഷികള്‍ സഞ്ചരിക്കുക. 

റഷ്യ, കസാഖിസ്ഥാന്‍, അസര്‍ബൈജാന്‍ എന്നിങ്ങനെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് കൂടെ സഞ്ചരിച്ച് കിഴക്കൻ, മധ്യ ആഫ്രിക്കയിലെ ചൂടുള്ള പ്രദേശങ്ങലേക്ക് ഒരു വിഭാഗം യാത്ര ചെയ്യും. യൂറോപ്പിന്‍റെ വടക്ക് നിന്നും കിഴക്ക് നിന്നും കിഴക്കൻ തുർക്കിയും സിറിയയും വഴി മറ്റൊരു വിഭാഗം ഇന്ത്യയിലേക്ക് യാത്ര ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News